Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Punjab Kings

പ​ഞ്ചാ​ബ് പ​ഞ്ച​റാ​യി; മും​ബൈ​ക്ക് ജ​യം

ധ​രം​ശാ​ല: ഐ​പി​എ​ല്ലി​ല്‍ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ജ​യം. പ​ഞ്ചാ​ബ് മു​ന്നോ​ട്ടു​വെ​ച്ച 201 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഒ​രു പ​ന്ത് ബാ​ക്കി നി​ൽ​ക്കെ മും​ബൈ മ​റി​ക​ട​ന്നു.

33 പ​ന്തി​ൽ 75 റ​ൺ​സ് നേ​ടി​യ തി​ല​ക് വ​ര്‍​മ്മ​യാ​ണ് മും​ബൈ​യു​ടെ വി​ജ​യ​ശി​ല്‍​പ്പി. റി​യാ​ൻ റി​ക്കി​ൽ​ട്ട​ൺ (48) രോ​ഹി​ത് ശ​ർ​മ (25) ഷെ​ർ​ഫെ​യ്ൻ റു​ഥ​ർ​ഫോ​ഡ് (20) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. സ്കോ​ർ: പ​ഞ്ചാ​ബ് 200/8 മു​ബൈ 205/4 (19.5).

അ​വ​സാ​ന മൂ​ന്നോ​വ​റി​ല്‍ 50 റ​ണ്‍​സും അ​വ​സാ​ന ഓ​വ​റി​ല്‍ 15 റ​ണ്‍​സു​മാ​യി​രു​ന്നു മും​ബൈ​ക്ക് ജ​യി​ക്കാ​ന്‍ വേ​ണ്ടി​യി​രു​ന്ന​ത്. സേ​വി​യ​ര്‍ ബാ​ർ​ട്‌​ലെ​റ്റ് എ​റി​ഞ്ഞ അ​വ​സാ​ന ഓ​വ​റി​ലെ ആ​ദ്യ പ​ന്ത് ത​ന്നെ വി​ല്‍ ജാ​ക്സ് സി​ക്സ് പ​റ​ത്തി​യ​പ്പോ​ള്‍ നാ​ലും അ​ഞ്ചും പ​ന്തു​ക​ള്‍ സി​ക്സ​ർ പ​റ​ത്തി തി​ല​ക് മും​ബൈ​യെ ജ​യ​ത്തി​ലെ​ത്തി​ച്ചു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത പ​ഞ്ചാ​ബ് നി​ശ്ചി​ത ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 200 റ​ൺ​സാ​ണ് നേ​ടി​യ​ത്. മ​ധ്യ​നി​ര​യി​ൽ ആ​രും തി​ള​ങ്ങാ​ത്ത​താ​ണ് അ​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. അ​വ​സാ​ന ഓ​വ​റു​ക​ൾ മും​ബൈ ബൗ​ള​ർ​മാ​ർ വാ​രി​ക്കോ​രി റ​ൺ​സ് വ​ഴ​ങ്ങി​യ​തോ​ടെ​യാ​ണ് ടീം ​സ്കോ​ർ 200ൽ ​എ​ത്തി​യ​ത്.

32 പ​ന്തി​ല്‍ 57 റ​ണ്‍​സെ​ടു​ത്ത പ്ര​ഭ്‌​സി​മ്രാ​ന്‍ സിം​ഗാ​ണ് പ​ഞ്ചാ​ബി​ന്‍റെ ടോ​പ് സ്കോ​റ​ര്‍. ആ​ദ്യ ആ​റ് മ​ത്സ​ര​ങ്ങ​ള്‍ ജ​യി​ച്ച​ശേ​ഷം പ​ഞ്ചാ​ബ് തു​ട​ര്‍​ച്ച​യാ​യി വ​ഴ​ങ്ങു​ന്ന അ​ഞ്ചാം തോ​ല്‍​വി​യാ​ണി​ത്. തോ​റ്റെ​ങ്കി​ലും 13 പോ​യി​ന്‍റു​ള്ള പ​ഞ്ചാ​ബ് ത​ന്നെ​യാ​ണ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ നാ​ലാം സ്ഥാ​ന​ത്ത്.

പ്ലേ ​ഓ​ഫ് കാ​ണാ​തെ മും​ബൈ നേ​ര​ത്തെ ത​ന്നെ പു​റ​ത്താ​യി​രു​ന്നു. 12 ക​ളി​ക​ളി​ല്‍ നി​ന്ന് എ​ട്ടു പോ​യി​ന്‍റു​മാ​യി എ​ട്ടാം സ്ഥാ​ന​ത്താ​ണ് മും​ബൈ.

Latest News

Corehub Up